കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസിനോട് ചേർന്ന് പുതിയ പമ്പ് ആരംഭിച്ചു. ഇനി വില കുറച്ചു ഇന്ധനം അടിക്കാൻ മാഹി റോഡിൽ കേറേണ്ടതില്ല. ബൈപാസിനോട് ചേർന്ന് ആരംഭിച്ച പമ്പിൽ നിന്നും 14 രൂപ വരെ കുറവിൽ മാഹി റേറ്റിൽ ഇന്ധനം നിറക്കാൻ സാധിക്കും. യാത്രക്കാർക്ക് വലിയ സഹായമാവും പുതിയ പമ്പ് എന്നാണ് വിലയിരുത്തൽ.
പെട്രോളിനും, ഡീസലിനും കേരളത്തിലേക്കാളും 14 രൂപ വരെ കുറവാണ് മാഹിയിൽ. വലിയ സാമ്പത്തിക ലാഭം നേടാൻ ഇത് സഹായിക്കും.
ബൈപ്പാസ് തുറന്നത് കൊണ്ട് മാഹിയിലെ റേറ്റിന് എണ്ണയടിക്കാൻ പറ്റില്ലല്ലോ എന്നോർത്തു ഇപ്പോഴും ഒരുപാട് ആളുകൾ പഴയ മാഹി റോഡിനെയാണ് ആശ്രയിക്കുന്നത് ഇനി അതിന്റെ ആവശ്യമില്ല. ബൈപ്പാസിൽ നിന്ന് തെന്നെ എണ്ണയടിക്കാം.
Post a Comment