കണ്ണൂരില്‍ നിപ സംശയിച്ച് ചികിത്സയിലുള്ള 2 പേരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെയാണ് മാലൂർ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയില്‍നിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. ഇവരുടെ സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
നിപ? പരിശോധന ഫലം ഇന്ന് ലഭിക്കും
Alakode News
0
Post a Comment