ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു.

തലശ്ശേരി: പരിയാരത്തെ ആംബുലന്‍സ് ഡ്രൈവര്‍ ധര്‍മ്മടത്ത് വാഹനാപകടത്തില്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഏഴോം കൊട്ടില സ്വദേശി മിഥുന്‍ (38) ആണ് മരിച്ചത്.

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ച രോഗിയുടെ മൃതദേഹവുമായി മീത്തലെ പീടികയിലേക്ക് പോയ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കുട്ടിയിടിച്ച് കെ.എല്‍-86-7658 നമ്പര്‍ ആംബുലന്‍സ് ഡ്രൈവറാണ് മരിച്ചത്. 
കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-01 ബി.വി 4120 ഫയര്‍ എഞ്ചിനുമായാണ് ആംബുലന്‍സ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെയല്ലാം ആംബുലന്‍സില്‍ ഉള്ളവരാണ്.
തലശ്ശേരി പാലയാട് അണ്ടല്ലൂര്‍കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും ഫയര്‍ ഫോഴ്‌സ് വാഹനവും ധര്‍മ്മടം മൊയ്തു പാലത്തില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ആംബുലന്‍സ് പൂര്‍ണ്ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച്ച രാത്രി 10.30 നായിരുന്നു അപകടം.വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ വീട്ടില്‍ പി.സിന്ധു(48), പ്രവീണ്‍(20), സുധീഷ്(22)എന്നിവര്‍ക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post