മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഖത്തർ എയർവേയ്‌സിന്‍റെ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു.
ദോഹ-കണ്ണൂർ സെക്ടറിലാണ് ഖത്തർ എയർവേയ്സ് വിമാനം സർവീസ് ആരംഭിച്ചത്. ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തുന്ന ദോഹ സെക്ടറിലാണ് ഖത്തർ എയർവേയ്സിന്‍റെ വിമാനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നത്.
ഇന്നലെ മുതലാണ് സർവീസ് ആരംഭിച്ചത്. 176 സീറ്റുകളുള്ള വിമാനമാണ് സർവീസ് ആരംഭിച്ചത്. രാവിലെ എട്ടിന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചകഴിഞ്ഞ് 2.40 കണ്ണൂരിലെത്തി വൈകുന്നേരം 4.10ന് ദോഹയിലേക്ക് തിരിക്കുന്ന വിധത്തിലാണ് സമയ ക്രമീകരണം ഏർപ്പെടുത്തിയത്. ഖത്തർ എയർവേയ്‌സിന്‍റെ ബോയിംഗ് 737-800 മാക്‌സ് വിമാനമാണ് കണ്ണൂരില്‍ നിന്ന് സർവീസ് ആരംഭിച്ചത്. ഇതോടെ പോയിന്‍റ് ഓഫ് കോള്‍ പദവി ലഭിക്കുമെന്ന ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്.
Post a Comment