സിനിമ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണം നടത്തുക വനിത ഉദ്യോഗസ്ഥര്‍

മലയാള ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതിയുടെ പ്രവര്‍ത്തനം വനിതാ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യും. എന്നാല്‍ മറ്റ് കാര്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ മാത്രമായിരിക്കും പുരുഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കുക. മൊഴിയെടുക്കുന്നതും, പരാതിക്കാരുമായി ബന്ധപെടുതും, തെളിവെടുപ്പും അതിന്റെ പരിശോധനയും, മേല്‍നോട്ടവും ഉള്‍പ്പടെയുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകള്‍ എല്ലാം തന്നെ നിര്‍വഹിക്കുക സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള സമിതിയുടെ കീഴിലുള്ള വനിത ഉദ്യോഗസ്ഥരായിരിക്കും. പുരുഷ ഉദ്യോഗസ്ഥര്‍ നേതൃത്വം കൊടുക്കുന്നുവെന്ന വലിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിലയിലേക്ക് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുന്നത്.

ഏഴംഗ സംഘമാണ് അന്വേഷണത്തിനുണ്ടാവുക. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന നാല് വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സംഘം. എസ്. അജീത ബീഗം, മെറിന്‍ ജോസഫ് എസ്.പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാട്ടേഴ്സ്, ജി. പൂങ്കുഴലി എഐജി, കോസ്റ്റല്‍ പോലീസ്, 5. ഐശ്വര്യ ഡോങ്ക്റെ അസി. ഡയറക്ടര്‍ കേരള പോലീസ് അക്കാദമി തുടങ്ങിയവരാണ് സംഘത്തിലെ വനിതാ അംഗങ്ങള്‍. അജിത്ത് .വി എഐജി, ലോ&ഓര്‍ഡര്‍, 7. എസ്. മധുസൂദനന്‍ എസ്.പി ക്രൈംബ്രാഞ്ച് തിരുവനന്തപുരം തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. സംഘത്തിന്റെ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്.
അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്ര തുടങ്ങിവെച്ച വെളിപ്പെടുത്തലുകള്‍ ചൂടുപിടിച്ചതോടെ ചലച്ചിത്രമേഖലയിലെ ലൈംഗിക പീഡനമടക്കമുള്ള ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുമായി കൂടുതല്‍പേര്‍ രംഗത്തെത്തുകയായിരുന്നു.

Post a Comment

Previous Post Next Post