ജാമ്യമില്ലാ വകുപ്പ്; രഞ്ജിത്തിനെതിരെ കേസെടുത്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണു നടപടി.
ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

'പാലേരി മാണിക്യം' സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി. പിന്നീട് മുറിയിലേക്കു വിളിച്ചു കൈയിലും വളയിലും മുടിയിലും കവിളിലുമെല്ലാം തലോടി. ലൈംഗിക താല്‍പര്യത്തോടെ പെരുമാറി എന്നായിരുന്നു പരാതി. 

വെളിപ്പെടുത്തല്‍ വൻ വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവച്ചു. നടി പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇന്നു വൈകീട്ടോടെയാണ് സംഭവത്തില്‍ നടി പൊലീസിനു പരാതി നല്‍കിയത്. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ഇ-മെയില്‍ മുഖേന അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണിപ്പോള്‍ എറണാകുളം നോർത്ത് പൊലീസ് നടപടി ആരംഭിച്ചിരിക്കുന്നത്. 


Post a Comment

Previous Post Next Post