എന്തിനും ഏതിനും പാരസെറ്റമോള്‍ വേണോ? 156 നിരോധിത മരുന്നില്‍ ഇനി ഇതും


പനിയും തലവേദനയും തൊണ്ടവേദനയും വന്നാല്‍ ആദ്യം എടുത്ത് കഴിക്കുന്ന മരുന്നുകളില്‍ പ്രധാനിയാണ് പാരസെറ്റമോള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നിരോധിച്ച 156 ഫിക്‌സഡ് ഡോസ് കോംമ്ബിനേഷന്‍ (എഫ്ഡിസി) മരുന്നുകളുടെ കൂട്ടത്തില്‍ പാരസെറ്റമോളും ഉണ്ട്.

ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയാണ് ഈ 156 മരുന്നുകളില്‍ വരുന്നവ.

ഈ മരുന്നുകളുടെ നിര്‍മ്മാണവും വില്‍പ്പനയും വിതരണവും നിരോധിച്ച്‌ കൊണ്ടാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഗസറ്റഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ ഫിക്‌സഡ് ഡോസ് കോംമ്ബിനേഷനുകളെയാണ് കോക്ക്‌ടെയില്‍ മരുന്നുകള്‍ എന്ന് പറയുന്നത്. നിരോധിത മരുന്നുകളെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.


നിരോധനം എന്ന് മുതല്‍?

ഓഗസ്റ്റ് 12-ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച്‌ പല മുന്‍നിര ഫാര്‍മ കമ്ബനികള്‍ പുറത്തിറക്കിയ വേദന സംഹാരിയായ ഉപയോഗിക്കുന്ന 'അസെക്ലോഫെനാക് 50 എംജി പാരസെറ്റമോള്‍ 125 എംജി ടാബ്ലെറ്റ്' എന്നിവയാണ് നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെടുന്നത്.

നിരോധിച്ച മരുന്നുകള്‍

നിരോധിച്ച മരുന്നുകളില്‍ വരുന്ന മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ കുത്തിവയ്പ്പ്, സെറ്റിറൈസിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍, പാരസെറ്റമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റമോള്‍ 30 എന്നിവയെല്ലാം തന്നെ നിരോധിച്ച മരുന്നുകളുടെ കൂട്ടത്തില്‍ പെടുന്നു.

എന്തുകൊണ്ട് നിരോധനം?

ഫിക്സഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും വളരെയധികം ഗുരുതര അപകടമുണ്ടാക്കാന്‍ തക്ക സാധ്യതയുള്ളതാണ്. അതുകൊണ്ട് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം മരുന്നുകള്‍ നിരോധിച്ചതും. എന്നാല്‍ ഇവ നിരോധിച്ചെന്ന് കരുതി രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി പ്രസ്തുത മരുന്നുകള്‍ക്ക് സുരക്ഷിതമായ ബദലുകള്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം മരുന്നുകളുടെ ഉപയോഗം തടഞ്ഞാലും പകരം മരുന്നുകള്‍ ലഭ്യമാണ്.

നിരോധനത്തിന് പിന്നിലെ കാരണങ്ങള്‍

ഈ എഫ്ഡിസികള്‍ നിരോധിക്കുന്നതിനുള്ള പ്രാഥമിക കാരണം അവയുടെ സുരക്ഷയും ഫലപ്രാപ്തിയും സംശയാതീതവും അപകടകരവുമാണ് എന്നത് കൊണ്ടാണ്. അത് മാത്രമല്ല പലപ്പോഴും ഇവയുടെ കോംമ്ബിനേഷനുകള്‍ എല്ലാം തന്നെ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതുമാണ്. മാത്രമല്ല ഇത് കൂടുതല്‍ ആരോഗ്യ അപകടങ്ങള്‍ സൃഷ്ടിക്കുന്നു എന്നതും പൊതുജനാരോഗ്യത്തില്‍ ആശങ്കയുണ്ടാക്കുന്നെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി കൂടിയാണ് ഇത്തരം മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിവാഹം വേണ്ടായിരുന്നെന്ന് പെണ്ണിനെ തോന്നിപ്പിക്കുന്ന ആ കാരണം

രോഗികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പലപ്പോഴും സ്വയം ചികിത്സ നടത്തുന്നവര്‍ നമുക്കിടയില്‍ കൂടുതലാണ്. ഒരു പനി വന്നാലോ, തലവേദന വന്നാലോ തൊണ്ട വേദനയെങ്കിലോ ഒരു പാരസെറ്റമോളോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള വേദന സംഹാരികളോ കഴിക്കുന്നവര്‍ ഇനി ഇത്തരം മരുന്നുകള്‍ കഴിക്കുമ്ബോള്‍ രണ്ട് വട്ടം ആലോചിക്കണം. ഒരിക്കലും സ്വയം ചികിത്സ നടത്തരുത് എന്ന് മാത്രമല്ല ഡോക്ടറെ സമീപിച്ച്‌ മരുന്നിനെക്കുറിച്ച്‌ കൃത്യമായി അറിഞ്ഞ ശേഷം കഴിക്കുന്നതിന് ശ്രദ്ധിക്കണം.

ബദല്‍ മാര്‍ഗ്ഗങ്ങള്‍

നിലവില്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിരോധിച്ച മരുന്നുകള്‍ക്ക് ഭാവിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് മാത്രമല്ല പൊതുജനങ്ങളുടെ ആരോഗ്യത്തിന് സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകള്‍ മാത്രം വിപണിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകളും മറ്റും നടത്തുകയും ചെയ്യും. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലൂടെ, ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതും.


Post a Comment

Previous Post Next Post