മലയോര ഹൈവേയിൽ ഓടുന്ന കാറിന് തീപിടിച്ചു


ആലക്കോട് : മലയോര ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ രയരോം കുറിഞ്ഞിക്കുളത്താണ് അപകടം. കാനറാ ബാങ്ക് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ ചെറുപുഴ കണ്ടംതടം വലിയപറമ്പിൽ രവിയും മകനും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഓടിക്കൂടിയ സമീപത്തെ വീട്ടു‌ടമയും വർക്ക് ഷോപ്പ് ജീവനക്കാരും ചേർന്നാണ് തീയണച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ചെറുപുഴ ഭാഗത്തുനിന്ന്‌ ഇരിട്ടി വഴി ഊട്ടിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് സംശയിക്കുന്നു. കാറിലെ ബാഗിൽ സാധനങ്ങളും വസ്ത്രങ്ങളും മറ്റും അടങ്ങിയ പെട്ടികളും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post