കണ്ണൂർ: കനത്ത മഴയെ തുടർന്ന് ബുധനാഴ്ചയും, ജില്ലയില്‍ കണ്ണൂർ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.
ഫേസ്ബുക്കില്‍ കലക്ടറുടെ പേജിലൂടെയായിരുന്നു അരുണ്‍ കെ. വിജയൻ അവധി പ്രഖ്യാപനം നടത്തിയത്.
ഇതിന് താഴെയാണ് ശ്രേയസ് ഉണ്ണി എന്ന വിദ്യാർത്ഥി "മുത്താണേ മുത്താണേ കലക്ടർ നമ്മള മൂത്താണേ.. ഇനി നാളെ വേണം കൊളത്തില്‍ കുളിക്കാൻ.." എന്ന കമൻ്റിട്ടത്. ''ശ്രദ്ധിക്കണം അമ്ബാനേ..!'' എന്ന് മിനിറ്റുകള്‍ക്കകം കലക്ടർ അരുണ്‍ കെ. വിജയൻ്റെ മറുപടിയുമെത്തി.
ശ്രേയസ് ഉണ്ണിയുടെ കമൻറും, കലക്ടറുടെ മറുപടിയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അവധി വൈകി പ്രഖ്യാപിക്കരുതെന്നും, ഹോം വർക്ക് ചെയ്ത് പോയെന്നും ഇനി അവധി കൊണ്ട് കാര്യമില്ലെന്നും ജിഷാന്ത് ചമ്ബാട് കമൻ്റിട്ടപ്പോള്‍, കോളേജ് വിദ്യാർത്ഥികള്‍ക്ക് അവധി നല്‍കാഞ്ഞത് ശരിയായില്ലെന്ന് സുനില്‍ ചന്ദും കുറിച്ചു. അവധി നല്‍കാത്തതില്‍ കോളേജ് വിദ്യാർത്ഥികളുടെ നിരവധി കമൻറുകളുമുണ്ട്.
Post a Comment