ISRO അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞ് ഹണി ട്രാപ്പ് തട്ടിപ്പ്; 35കാരി പറ്റിച്ചത് പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ


കാസറഗോഡ് പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ നിരവധി യുവാക്കളെ ഹണി ട്രാപ്പിലൂടെ മുപ്പത്തിയഞ്ചുകാരി കുടുക്കിയതായി പരാതി.
കാസർഗോഡ് കൊമ്ബനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐഎസ്‌ആർഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയർ ആണെന്ന് ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്

പുല്ലൂർ - പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. ഐ എസ് ആർ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയില്‍ കുടുക്കിയത്. എല്ലാവർക്കും വിവാഹ വാഗ്ദാനം നല്‍കി.

Post a Comment

Previous Post Next Post