കസ്റ്റംസിനെ വെട്ടിച്ച്‌ ചെന്നത് പോലീസിന്‍റെ മുന്നില്‍; കണ്ണൂരില്‍ ഒരു കിലോയിലേറെ സ്വര്‍ണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോയിലേറെ സ്വർണം പിടികൂടി.
കോഴിക്കോട് ബാലുശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിനെയാണ് പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം എയർപോർട്ട് പോലീസാണ് പിടികൂടിയത്.

പുലർച്ചെ മൂന്നിന് ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാളെത്തിയത്. വിമാനത്താവളത്തിലെ എല്ലാ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയര്‍പോര്‍ട്ട് പോലീസും സ്‌ക്വാഡും ചേര്‍ന്ന് പിന്തുടർന്നു. തുടർന്ന് മട്ടന്നൂര്‍- കൂത്തുപറമ്ബ് റോഡില്‍ വച്ച്‌ പിടികൂടുകയായിരുന്നു. 

പരിശോധനയില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു. നാലു കാപ്സ്യൂളുകളിലായി1123 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post