കണ്ണൂർ : കനത്ത മഴയില്‍ കണ്ണൂർ ചെറുപുഴയില്‍ നിർമാണത്തിലിരിക്കുന്ന വീടും സംരക്ഷണഭിത്തിയും തകർന്നു . ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ലഭിച്ച കട്ടപ്പള്ളിയിലെ കുതിരുകാരൻ ഭാസ്കരന്റെ വീടാണ് തകർന്നത്.
വീടിന്റെ പിൻഭാഗവും മുൻഭാഗത്തെ കോണ്‍ക്രീറ്റ് ബെല്‍റ്റുമാണ് കനത്ത മഴയില്‍ തകർന്നത്. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പഞ്ചായത്ത്-റവന്യൂ അധികൃതരെ വിവരമറിയിച്ചിട്ടും ആരും ഇതുവരെ വന്നില്ലെന്ന് ഭാസ്കരൻ പറഞ്ഞു.
Post a Comment