ദൈവത്തിന്റെ കരങ്ങൾ എന്ന് പറയാറില്ലേ? ശരിക്കും മലയാളികൾ ഇപ്പോൾ അങ്ങനെയൊരു ദൃശ്യമാണ് കാണുന്നത്. ഓടുന്ന സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യുവാവിനെ ഒരു കൈകൊണ്ട് പിടിച്ച് ബസിനുള്ളിലേക്ക് തിരികെ കയറ്റുന്ന കണ്ടക്ടർ. മറ്റ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെയാണ് ഫുഡ്ബോർഡിന് മുകളിൽ നിൽക്കുകയായിരുന്ന യുവാവ് വെളിയിലേക്ക് വീഴാൻ പോയത്.
നിന്ന നിൽപ്പിൽ നിന്നും അൽപം പോലും അനങ്ങാതെ ഒരു കൈകൊണ്ട് യുവാവ് വീണുപോകാതെ കണ്ടക്ടർ പിടിക്കുകയായിരുന്നു. ചവറ – അടൂർ – പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുനിൽ ബസിലെ കണ്ടക്ടർ ബിലുവിൻ്റെ കൈകളാണ് ദൈവത്തിൻ്റെ അദൃശ്യ കരങ്ങളായി പ്രവർത്തിച്ചത്.
Post a Comment