രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു അന്തരിച്ചു

ഹെദരാബാദ്: രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ഇടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാർഷിക കുടുംബത്തിലാണ് ചെറുകുരി രാമോജി റാവു ജനിച്ചത്. നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 80ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്. നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്.

പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു .ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു.1983ലാണ് ഈ ചലച്ചിത്ര നിർമ്മാണ കമ്ബനി ആരംഭിക്കുന്നത്.

മാർഗദർശി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി നെറ്റ്‌വർക്ക്, രമാദേവി പബ്ലിക് സ്കൂള്‍, പ്രിയ ഫുഡ്‌സ്, കലാഞ്ജലി എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടേയും റാമോജി റാവുവിന്റേതാണ്.ആന്ധ്രാപ്രദേശിലെ ഡോള്‍ഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിൻ്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം.

Rakhi Oneindia

source: oneindia.com

Post a Comment

Previous Post Next Post