ഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് പാർലമെന്‍റ് അംഗത്വം രാജിവയ്ക്കും. ഉപതെരഞ്ഞെടുപ്പില്‍ സഹോദരി പ്രിയങ്ക മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഏത് ലോക്സഭാ മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും വിജയിച്ച
റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ രാഹുല്‍ 3.9 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിംഗിനെയാണ് പരാജയപ്പെടുത്തിയത്.
വയനാട്ടില്‍ 3.64 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ ആനിരാജയെ പരാജയപ്പെടുത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് വയനാട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post a Comment