കൊച്ചിയിൽ ഭക്ഷ്യ വിഷബാധ; മുന്നൂറോളം പേർ ചികിത്സതേടി

കാക്കനാട് DLF ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. ജൂൺ ആദ്യവാരം മുതൽ ഫ്ലാറ്റിൽ താമസിക്കുന്ന മുന്നൂറോളം പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ ചികിത്സതേടിയതായാണ് വിവരം. കുടിവെള്ളത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളിൽ ഏതിൽനിന്നാണ് രോ​ഗം പടർന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്.

Post a Comment

Previous Post Next Post