കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂർ തെക്കുമ്ബാട് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മല്‍ സ്വദേശി ഷാനിദ് (25), പെരുമ്ബ സ്വദേശി സുഹൈല്‍ (26) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.
അമിത വേഗതയാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment