യുപിഐ പെയ്മെന്റ് അലർട്ടുകൾക്ക് പരിധി നിശ്ചയിച്ച് എച്ച്ഡിഎഫ്സി: ഇതിൽ താഴെയുള്ള ട്രാൻസാക്ഷനുകൾക്ക് ഇനി അലർട്ടില്ല; കൂടുതൽ അറിയാം


യുപിഐ വഴിയുള്ള ചെറിയ പെയ്മെന്റുകൾക്ക് ഇനി അലർട്ട് ഉണ്ടാവില്ലെന്ന് എച്ച്ഡിഎഫ്സി ബാങ്ക്. 100 രൂപ പരിധിയാണ് എച്ച്ഡിഎഫ്സി കൊണ്ടുവന്നിട്ടുള്ളത്. ഇതിൽ താഴെയുള്ള പെയ്മെൻ്റുകൾക്കാണ് ഉപഭോക്താവിന് അലർട്ട് ലഭിക്കാതെ വരിക. ഇത് ജൂൺ 25 മുതൽ പ്രാബല്യത്തിൽ വരും.
100 രൂപയ്ക്ക് മുകളിൽ അയച്ചാലോ 500 രൂപയ്ക്ക് മുകളിൽ സ്വീകരിച്ചാലോ ആണ് ഇനി നോട്ടിഫിക്കേഷൻ അലർട്ടുകൾ ഫോണിലേക്ക് വരികയുള്ളൂ. എന്നാൽ എല്ലാ യുപിഎ ഇടപാടുകൾക്കും ഇ-മെയിൽ അലർട്ടുകൾ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഈ സമയങ്ങളിൽ ട്രാൻസാക്ഷന് എന്തെങ്കിലും അപാകത സംഭവിക്കുന്ന തരത്തിൽ നോട്ടിഫിക്കേഷൻ ശ്രദ്ധയിൽപ്പെട്ടാൽ ബാങ്കിനെ അപ്പോൾ തന്നെ കാര്യം അറിയിക്കണമെന്നും എച്ച്ഡിഎഫ്സി പറയുന്നു.

Post a Comment

Previous Post Next Post