കണ്ണൂർ: ചെറുപുഴ തിരുമേനി തോട്ടില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമേനി ചട്ടിവയല്‍ സ്നേഹഭവനിലെ അന്തേവാസി പനച്ചിക്കല്‍ ചന്ദ്രൻ (60) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് തിരുമേനി എസ്‌എൻഡിപി സ്കൂളിന് പിന്നില്‍ തിരുമേനി തോട്ടിലെ ചെക്ക്ഡാമില്‍ മ്യതദേഹം കണ്ടത്.
കഴിഞ്ഞ ഏഴാം തിയതി പ്രാപ്പോയില്‍ ആയുർവേദ ആശുപത്രിയില്‍ മരുന്നു മേടിക്കാൻ പോയതായിരുന്നു. പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. ചെറുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kannur
Post a Comment