തടിക്കടവ് റോഡിന്‍റെ അരികിടിഞ്ഞു

തടിക്കടവ്: ചപ്പാരപ്പടവ് ആലക്കോട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മണിക്കല്‍ തടിക്കടവ് റോഡ് പൂർണമായും നാശത്തിലേക്ക്.
റോഡ് നിർമാണത്തിലെ പോരായ്മകളാണ് തകർച്ചയ്ക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞ കാലവർഷത്തിലും റോഡിന്‍റെ സൈഡ് ഇടിഞ്ഞ് വലിയ മരങ്ങള്‍ ഉള്‍പ്പെടെ പുഴയിലേക്ക് നിരങ്ങി നീങ്ങിയിരുന്നു. 

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ വീണ്ടും ഇവിടെ മണ്ണിടിഞ്ഞ് പുഴയിലേക്ക് നീങ്ങിയിരി ക്കുകയാണ്. ഇപ്പോള്‍ റോഡില്‍ മെക്കാഡം ടാറിംഗിന്‍റെ അരിക് ചേർന്ന് മണ്ണും വൻ മരങ്ങളും പുഴയിലേക്ക് വീണ്ടും നിരങ്ങി നീങ്ങിയതിനാല്‍ ഇതുവഴിയുള്ള വാഹന യാത്ര ഉള്‍പ്പെടെ വലിയ അപകടാവസ്ഥയിലാണ്. 

റോഡിലെ അപകടത്തെക്കുറിച്ച്‌ ധാരണയില്ലാത്തവർ ഓടിച്ചു വരുന്ന വാഹനങ്ങള്‍ വലിയ താഴ്ചയിലേക്കുള്ള പുഴയിലേക്ക് ചെന്നെത്താനുള്ള സാധ്യതയും ഏറെയാണ്. റോഡ് നിർമാണത്തിലെ അപാകത സംബന്ധിച്ച്‌ വിജിലൻസിന് ഉള്‍പ്പെടെ പരാതി കൊടുത്തിരുന്നെങ്കിലും കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല. കളക്ടർക്ക് പരാതി നല്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.

Post a Comment

Previous Post Next Post