സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളില്‍ അതി തീവ്രമഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്തു പടിഞ്ഞാറന്‍, തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതോടെ കാലവര്‍ഷം വീണ്ടും ശക്തമായി.

അതിശക്തമായ മഴയ്‌ക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. എറണാകുളം മുതല്‍ വയനാട് വരെയുള്ള എഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മഹാരാഷ്‌ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി കഴിഞ്ഞയാഴ്ച മുതലുണ്ടെങ്കിലും കാറ്റിന്റെ ശക്തി കുറവായതിനാല്‍ കാലാവസ്ഥ വകുപ്പ് പ്രവചിച്ച തരത്തില്‍ മഴ പെയ്തിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്നാണു പ്രവചനം. നാളെ വയനാട് ജില്ലയിലും തീവ്രമഴയാണ് കണക്കുകൂട്ടുന്നത്.വെള്ളിയാഴ്ച വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മീന്‍പിടിത്തത്തിനു പോകാന്‍ പാടില്ല.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാലാണിത്. ഉയര്‍ന്ന തിരയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ തീരദേശത്ത് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കി.

Post a Comment

Previous Post Next Post