ന്യുയോര്‍ക്ക്: ഇടയ്‌ക്കിടയ്‌ക്ക് മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് മെസ്സേജിങ് ആപ്പ്ളിക്കേഷനായ വാട്‌സ്‌ആപ്പ്.
ഒരുപിടി പുതിയ ഫീച്ചറുകള്‍ വാട്‌സ്‌ആപ്പ് ഇതിനകം തന്നെ അവതരിപ്പിച്ചുകഴിഞ്ഞു. ഇനിയും ഫീച്ചറുകള്‍ വരൻ ഉണ്ട്. ആളുകളുടെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങളാണ് വാട്‌സ്‌ആപ്പ് ഓരോന്നായി കൊണ്ടുവരുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍) ഫീച്ചറുകളാണ് വാട്സ്‌ആപ്പ് ഏറ്റവും പുതിയതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്‌സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗപ്പെടുത്താനും ഫില്‍റ്ററുകള്‍ കൊണ്ടുവരാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്‌ടൈം വീഡിയോ കോളില്‍ ഇതിന് മുൻപ് തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്‌സാപ്പില്‍ ഇനി എത്തുന്നത്.
Post a Comment