കിടപ്പുമുറിയിൽ ഉച്ച ഉറക്കത്തിനിടെ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണു ഗുരുതരമായിപരിക്കേറ്റ യുവാവ് മരണപ്പെട്ടു


പയ്യന്നൂര്‍: കിടപ്പുമുറിയിൽ ഉച്ച ഉറക്കത്തിനിടെ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണു ഗുരുതരമായിപരിക്കേറ്റ യുവാവ് മരണപ്പെട്ടു. 


എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മന്‍സിലില്‍ എ.കെ.മുഹമ്മദ് സമീർ(48) ആണ് മരണപ്പെട്ടത്.

പോളിഷിംഗ് തൊഴിലാളിയായ മുഹമ്മദ് സമീർ ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഈ സമയം

ഭാര്യയും കൂട്ടിയും യൂണിഫോം വാങ്ങാനായി സമീപത്തെ തയ്യൽ തൊഴിലാളിയുടെ അടുത്തേക്ക് പോയിരുന്നു. നാലരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവംകണ്ടത്. ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റിന്റെ സീലിംഗ് ഭാഗം ഉൾപ്പെടെ അടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവാവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ഉടൻ പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പാറയിലെ എന്‍.പി.ഇബ്രാഹിംകുഞ്ഞി- എ.കെ.ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:ഷാനിബ. മകള്‍:ഷാഹിന. സഹോദരങ്ങള്‍:ഫൈസല്‍, സറീന, പരേതയായ ഷാഹിന. പയ്യന്നുർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

➖➖➖➖➖➖➖
_വാർത്തകൾ തത്സമയം അറിയാം... ഇപ്പോൾ തന്നെ ഗ്രൂപ്പിൽ 👇ജോയിൻ ചെയ്യൂ.._
https://chat.whatsapp.com/Ih8aPTa8bQQ8xoD538HR8c

*🪀 നിങ്ങളുടെ ബിസിനസ് ഏതുമാകട്ടെ...വാട്സാപ്പിലൂടെ കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാം ....*

 *More Details:* 
👉 🥏https://wa.me/916282892162
*🔴K NEWS KERALA*

Post a Comment

Previous Post Next Post