ചെറുപുഴ: മലയോര ഹൈവേയില്‍ തേർത്തല്ലി-മഞ്ഞക്കാട്-ചെറുപുഴ റോഡില്‍ കൂടപ്രത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണ്‍ ഇടിച്ച് തകർത്തു.ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്.
കാറിലുള്ളവർ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ കാറിലുള്ളവരെ പുറത്തിറക്കി. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി.
യഥാസമയം അറിയിച്ചിട്ടും വൈദ്യുതി ജീവനക്കാർ എത്തിയില്ലെന്നും പരാതിയുണ്ട്. മലയോര ഹൈവേയില്‍ ദിവസേനയെന്നോണമാണ് അപകടങ്ങളുണ്ടാവുന്നത്.
Post a Comment