തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃശ്ശൂർ ലൂർദ് മെട്രോപ്പോലീത്തൻ കത്തീഡ്രലില്‍ സന്ദർശനം നടത്തി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ലൂർദ് മാതാവിനെ കാണാൻ എത്തുമെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു.
ലൂർദ് മെട്രോപൊലീത്തൻ കത്തീഡ്രലില്‍ സന്ദർശനം നടത്തിയ സുരേഷ് ഗോപി മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹം ദേവാലയത്തില്‍ ഭക്തിഗാനവും ആലപിച്ചു. നേരത്തെ ദേവാലയത്തില്‍ സുരേഷ് ഗോപി സ്വർണ്ണ കിരീടം സമർപ്പിച്ചത് വൻ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുരേഷ് ഗോപി മകള്‍ ഭാഗ്യ സുരേഷിന്റെ കല്യാണത്തോടനുബന്ധിച്ചാണ് ദേവാലയത്തില്‍ എത്തി സ്വർണ്ണ കിരീടം മാതാവിന് സമർപ്പിച്ചത്.
വലിയ സൈബർ ആക്രമണമാണ് കിരീടത്തില്‍ ചെമ്ബ് ആണെന്ന് ആരോപിച്ച് സുരേഷ് ഗോപിക്ക് നേരെ ഉണ്ടായത്. അതേ സമയം അത് തികച്ചും വ്യക്തിപരമാണ് എന്നും തന്റെ വഴിപാടാണ് ലൂർദ് മാതാവിന് സമർപ്പിച്ചത് എന്നും അന്ന് സുരേഷ് ഗോപി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേന്ദ്ര സഹ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് മെട്രോപോലീത്തൻ കത്തീഡ്രലില്‍ സന്ദർശനം നടത്തുന്നത്.
Post a Comment