നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പടമുകൾ പള്ളിയിൽ വൈകീട്ട് 4 മണിക്കാണ് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
നടന്‍ സിദ്ദിഖിന്റെ മകന്‍ അന്തരിച്ചു
Alakode News
0
Post a Comment