ഇടുക്കിയിലും, കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു



ഇടുക്കി/ കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടി അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ ആലപ്പുഴയിലെ ചേര്‍ത്തല താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
ഇടുക്കിയില്‍ രാത്രി യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ വയനാട്ടിലും, പത്തനംതിട്ടയിലും അവധി പ്രഖ്യാപിച്ചിരുന്നു. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് വരെ അവധി ബാധകമാണ്. അതേസമയം മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ലെന്നും ജില്ല കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

വയനാട്ടില്‍ നാളെ വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം തന്നെ അടച്ചിടും. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രവും അടച്ചിടാനാണ് തീരുമാനം. 

Post a Comment

Previous Post Next Post