കൊച്ചി: കൊച്ചി മാടവനയില്‍ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വോള്‍വോ ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞത്.
വൈറ്റിലയിൽ നിന്ന് അരൂർ ഭാഗത്തേക്ക് പോകുമ്പോൾ മാടവന ജംങ്ഷന് സമീപം ദേശീയപാതയ്ക്ക് കുറുകെ മറിയുകയായിരുന്നു.
Post a Comment