കുഴിബോംബ് പൊട്ടിത്തെറിച്ചു : മലയാളി ഉള്‍പ്പടെ രണ്ട് സിആര്‍പിഎഫ് ജവാൻമാര്‍ക്ക് വീരമൃത്യു

ഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ മലയാളി ഉള്‍പ്പടെ രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു.
തിരുവനന്തപുരം സ്വദേശി ആർ.വിഷ്ണു(35), ഷൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇരുവരും സിആർപിഎഫ്കോബ്ര യൂണിറ്റിലെ അംഗളാണ്.

ഞായറാഴ്ച വൈകുന്നേരം മൂന്നിനുണ്ടായ സ്ഫോടനത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പട്രോളിംഗിന്‍റെ ഭാഗമായി ട്രക്കിലും ബൈക്കിലുമായി ജവാൻമാർ എത്തിയപ്പോള്‍ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചെന്നും മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടങ്ങിയെന്നും അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post