നീറ്റ് പരീക്ഷയില് ക്രമക്കേടുകള് നടന്നെന്ന് ഒടുവില് കേന്ദ്രസര്ക്കാര് സമ്മതിച്ചു.രണ്ടിടത്ത് ക്രമക്കേട് നടന്നെന്ന് സമ്മതിച്ച മന്ത്രി ഇതുസംബന്ധിച്ച വിശദാംശങ്ങള് നല്കുന്നതില് നിന്നും ഒഴിഞ്ഞുമാറി. കുറ്റക്കാര് എത്ര ഉന്നതാരായാലും ശിക്ഷ ലഭിക്കുമെന്നും അദേഹം കൂട്ടിച്ചേര്ത്തു.കൂടാതെ നീറ്റ് എക്nസാം നടത്തിപ്പിന്റെ ചുമതലയുള്ള എന്.ടി.എയില് അഴിച്ചുപണി ഉണ്ടായേക്കുമെന്ന സൂചനയും മന്ത്രി നല്കി.
പരീക്ഷാ ക്രമക്കേട് ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി വിദ്യാര്ഥി സംഘടനകള് പ്രതിഷേധിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. ബിഹാര്, മധ്യപ്രദേശ്, ഉത്തര്പ്രദേശ് എന്നിവിടങ്ങളില് ഉയര്ന്ന മാര്ക്ക് നേടിയ വിദ്യാര്ഥികളെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യപേപ്പര് ചോര്ന്നതിന് തെളിവ് കിട്ടിയതായി ബിഹാര് പൊലീസ് സൂചന നല്കുന്നുണ്ട്.
'സുപ്രീംകോടതി നിര്ദേശിച്ചതു പ്രകാരം 1563 പേര്ക്ക് പുനഃപരീക്ഷ നടത്താന് ഉത്തരവു നല്കിയിട്ടുണ്ട്. രണ്ടിടത്ത് ക്രമക്കേട് നടന്നതായി അന്വേഷണത്തില് തെളിഞ്ഞിട്ടുണ്ട്. വിഷയം വളരെ ഗൗരവത്തോടെ സര്ക്കാര് നോക്കിക്കാണുന്നുണ്ട്. കുറ്റം ചെയ്തത് എന്.ടി.എയിലെ ഉന്നത ഉദ്യോഗസ്ഥര് ആണെങ്കില് പോലും വെറുതെ വിടി, മന്ത്രി പറഞ്ഞു.
Post a Comment