കാറ്റിലും മഴയിലും വൈദ്യുത തൂണ്‍ വീണ് ഓട്ടോറിക്ഷ തകര്‍ന്നു

ആലക്കോട്: ശക്തമായ കാറ്റിലും മഴയിലും വൈദ്യുത തൂണ്‍ ഓട്ടോറിക്ഷയില്‍ പതിച്ച്‌ ഓട്ടോറിക്ഷ തകർന്നു. കരുവഞ്ചാല്‍ ലിറ്റില്‍ ഫ്ലവർ സ്കൂളിനു സമീപമായിരുന്നു സംഭവം.
ട്രിപ്പ് വിളിച്ച്‌ ഓട്ടോറിക്ഷ ആളെ കയറ്റാൻ പോകുമ്ബോള്‍ റോഡ് സൈഡില്‍ നിന്നു മരം ഒടിഞ്ഞ് ലൈനില്‍ പതിക്കുകയും വൈദ്യുത തൂണ്‍ ചെരിയുകയുമായിരുന്നു. കെഎല്‍ 59 ടി 7441 ഓട്ടോറിക്ഷയ്ക്കാണ് അപകടം സംഭവിച്ചത്. ഡ്രൈവർ സജി പുതിയവീട്ടില്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരും ടാക്സി ഡ്രൈവർമാരും രക്ഷാപ്രവർത്തനം നടത്തി. റോഡ് സൈഡിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ നടപ്പിലാക്കാൻ അധികൃതർക്ക് സാധിച്ചില്ല.

Post a Comment

Previous Post Next Post