കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഖലീൽ റഹ്മാൻ, മഹേഷ്‌, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12 മണിയോട് കൂടിയായിരുന്നു സംഭവം. കാസർകോട് ജയിലിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കണ്ണൂരിലേക്ക് താത്കാലികമായി മാറ്റിയ അഹമ്മദ് റാഷിദ് എന്ന പ്രതിയാണ് ആക്രമിച്ചത്. ഇയാൾ ഉദ്യോ​ഗസ്ഥരെ മുഷ്ടി ചുരുട്ടി മർദിക്കുകയായിരുന്നു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post