'മോദിയുടെ പേരിലുളള ആ സ്കീം വ്യാജം, വഞ്ചിതരാകരുത്'; മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി 3 മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പിഐബി ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 'ഇന്ത്യൻ സർക്കാർ അത്തരം ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള ശ്രമമാണ്, Xൽ കുറിച്ചു. വാട്സാപ് വഴി പ്രചരിച്ച സന്ദേശത്തിൽ സൗജന്യ സേവനം കിട്ടാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ റീചാർജ് ലഭിക്കുമെന്നായിരുന്നു സന്ദേശം.

Post a Comment

Previous Post Next Post