മോദി വീണ്ടും പ്രധാനമന്ത്രി; സുരേഷ് ഗോപിയും മന്ത്രിസഭയില്‍



തൃശൂര്‍: മൂന്നാമതും പ്രധാനമന്ത്രിയാവാന്‍ നരേന്ദ്രമോദി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാജ് നാഥ് സിങ് മോദിയെ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശത്തെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. നരേന്ദ്രമോദിയെ ഈ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കറുമാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. 
കേരളത്തില്‍ നിന്നും സുരേഷ് ഗോപി മന്ത്രിയാവുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു . കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്നത് പിന്നീട് തീരുമാനിക്കും. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 70000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തില്‍ ബി.ജെ.പിയുടെ ആദ്യത്തെ വിജയമാണിത്.
അമിത് ഷാ തന്നെയായിരിക്കും ആഭ്യന്തര മന്ത്രിയെന്നാണ് സൂചന. എസ് ജയ്ശങ്കര്‍, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, ജെ പി നദ്ദ, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും മന്ത്രിയായേക്കു

Post a Comment

Previous Post Next Post