ഇരിട്ടിയിൽ 60 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ഇരിട്ടി : 60 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍.എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തില്‍ പട്രോള്‍ നടത്തി വരവേ ഇരിട്ടി ടൗണില്‍ വെച്ച്‌ KL 29 B 8889 നമ്ബർ വെളുത്ത ഫിയറ്റ് കാർ പരിശോധിച്ചതില്‍ 60 കിലോ കഞ്ചാവുമായി വാഹന സഹിതം ഹക്കീം കെ പി എന്നയാളെ അറസ്റ്റ് ചെയ്തു.
പാർട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദൻ ടി കെ, പ്രമോദ് കെ പി, സുരേഷ് കെ വി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) ഷൈബി കുര്യൻ, അനില്‍കുമാർ വി കെ, സിവില്‍ എക്‌സൈസ് ഓഫീസർമാരായ ശ്രീനിവാസൻ വി, രമീഷ്‌ കെ, സന്ദീപ് ഗണപതിയാടൻ,വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ ശരണ്യ വി എന്നിവരും ഉണ്ടായിരുന്നു.


Post a Comment

Previous Post Next Post