കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് മത്സ്യവില. മത്തിയാണ് ഇപ്പോള്‍ താരം.. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില ഇപ്പോള്‍ 400 രൂപയായി.
ഇതോടെ ഹോട്ടലുകളില്‍ ലഭിക്കുന്ന മത്സ്യവിഭവങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞതുമാണ് ഇങ്ങനെ വിലവർധിക്കാൻ കാരണം.
ഇത് മത്സ്യത്തൊഴിലാഴികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം. നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കില്‍ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തില്‍ ട്രോളിങ് നിരോധനം.
സാധാരണ ട്രോളിങ് നിരോധന കാലം പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ അളവില്‍ മത്സ്യം ലഭിക്കുന്ന സമയമാണ്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. ഇതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും തീരക്കടല്‍ അമിതമായി ചൂടുപിടിച്ചതുമാണ്. അതേസമയം മത്തി അഥവാ ചാള, അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
Post a Comment