തിരുവനന്തപുരം : 220 അധ്യയന ദിവസം എന്നത് കെഇആര്‍ ചട്ടമാണെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കെ ഇ ആര്‍ അധ്യായം 7 റൂള്‍ 3 ല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അധ്യാപകര്‍ ഇക്കാര്യത്തില്‍ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ സഹകരിക്കണം.അധ്യാപകര്‍ക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാന്‍ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ആധുനിക കാലത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരിശീലനം ആണ് നല്‍കുന്നത്.
എസ് എസ് കെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആണ്. അധ്യാപകര്‍ പരിശീലനത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന ക്രൂരതയാണ്. അധ്യാപകര്‍ പരിശീലന നടപടികളോട് സഹകരിക്കണം. പരാതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ പരിശോധിക്കും.
Vsivankutty
Post a Comment