ജൂണ്‍ 18-ന് നടത്തിയ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി; ക്രമക്കേട് സി.ബി.ഐ അന്വേഷിക്കും

ഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി.


രണ്ടു ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ നഗരങ്ങളില്‍ 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.

പരീക്ഷാനടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന വിവരം നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റില്‍നിന്ന് യു.ജി.സിക്ക്
ജൂണ്‍ 19-ന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു.

പരീക്ഷ വീണ്ടും നടത്തും. പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും. വിഷയത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐയെ ചുമതലപ്പെടുത്തി.

ബുധനാഴ്ചയാണ് സൈബർ സുരക്ഷ അതോറിറ്റി പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന വിവരം യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷനെ അറിയിക്കുന്നത്. സുതാര്യതയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കാൻ നിർദേശം നല്‍കിയത്. പരീക്ഷ പുതുതായി നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും യു.ജി.സി അറിയിച്ചു.

നീറ്റ് പരീക്ഷയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം കടുക്കുന്നതിനിടെയാണു നെറ്റ് പരീക്ഷ റദ്ദാക്കുന്നത്. 83 വിഷയങ്ങളിലേക്കുമുള്ള പരീക്ഷ ഒറ്റദിവസമായാണ് നടന്നത്. മുമ്ബ് വിവിധ ദിവസങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയിരുന്നത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് യു.ജി.സി നെറ്റ് പരീക്ഷകള്‍ നടത്തുന്നത്.

Post a Comment

Previous Post Next Post