കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 12 വയസുകാരന്റെ ആരോഗ്യനില ഗുരുതരം

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.
ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ കണ്ണൂർ സ്വദേശിയായ 13കാരി ഈ മാസം 12ന് മരിച്ചിരുന്നു. മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും രോഗം ബാധിച്ച്‌ കഴിഞ്ഞ മാസം മരിച്ചിരുന്നു. അതീവ ജാഗ്രതയോടെയാണ് സാഹചര്യത്തെ ആരോഗ്യവകുപ്പ് കാണുന്നത്

രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

Post a Comment

Previous Post Next Post