തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ് തുടരുന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്.
ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഇന്നലെ 120 രൂപയാണ് കുറഞ്ഞത്. ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46200 രൂപയാണ്.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു.
വിപണി നിരക്ക് 5775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4775 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു വിപണി വില 76 രൂപയാണ്. അതേസമയം ഹാള്‍മാർക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
#Gold #prices #continue #fall #state.
Post a Comment