തളിപ്പറമ്പ്: പളളിയിലേക്ക് പോകുമ്ബോള്‍ മദര്‍ സുപ്പീരിയര്‍ സ്വകാര്യബസിടിച്ചു മരിച്ചസംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
പൂവംസെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറും സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ സിസ്റ്റര്‍ സൗമ്യയാ(55)ണ് അതിദാരുണമായി ബുധനാഴ്ച്ച പുലര്‍ച്ചെ ആറരയോടെ മരിച്ചത്.
മറ്റൊരു കോണ്‍വെന്റിനു സമീപമുളള ലിറ്റില്‍ ഫ്ളവര്‍ പളളിയിലേക്ക് പോകാന്‍ റോഡുമുറിച്ചു കടക്കുന്നതിനിടെ ആലക്കോട്ടുനിന്നും തളിപറമ്ബിലേക്ക് പോകുന്ന സെന്റ് മേരീസ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സിസ്റ്റര്‍ സൗമ്യയുടെ ദേഹത്തിലൂടെ ബസിന്റെ മുന്‍വശത്തെ ടയറുകള്‍ കയറിയിറങ്ങി.
ഉടന്‍ നാട്ടുകാരും പൊലിസും തൊട്ടടുത്തുളള തളിപറമ്ബ് ലൂര്‍ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
മൂന്ന് മാസം മുന്‍പാണ് തൃശൂര്‍ മാള സ്വദേശിനിയായ സിസ്റ്റര്‍ സൗമ്യ ഇവിടെ ചുമതലയേറ്റത്. വാഴപ്പളളി ആന്റണി- മറിയം ദമ്ബതികളുടെ മകളാണ്. സംസ്‌കാരം വ്യാഴാഴ്ച്ചഉച്ചയ്ക്ക് പൂവംലിറ്റില്‍ ഫ്ളവര്‍ പളളിയില്‍കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെമുഖ്യകാര്‍മികത്വത്തില്‍ നടക്കും.
കണ്ണൂര്‍ ജില്ലയിലെ സ്ഥിരം അപകടമേഖലകളിലൊന്നാണ് കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ തളിപറമ്ബ് നഗരം. തളിപറമ്ബ് ബസ് സ്റ്റാന്‍ഡിനു സമീപത്തുളള സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ നിരവധിയാളുകള്‍ക്കാണ് വാഹനമിടിച്ചു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഏറെ മാസത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.
വയോധികര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഇവിടെ നിന്നും വാഹനമിടിച്ചു പരുക്കേറ്റിട്ടുണ്ട്. തളിപറമ്ബ് ബസ് സ്റ്റാന്‍ഡും യാത്രക്കാര്‍ക്ക് അപകടകെണിയൊരുക്കുന്നുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളും നാട്ടുകാരും പറയുന്നത്. ഇവര്‍ ഹോംഗാര്‍ഡിന്റെ പൊലിസിന്റെയോ സേവനം ലഭിക്കാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
Post a Comment