കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്നതായി സൈബര്‍ പോലീസ്. ആപ്പ് വഴി ലോണ്‍ എടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അനധികൃത ലോണ്‍ ആപ്പിലൂടെ ലോണ്‍ എടുത്ത് മുഴുവന്‍ തുകയും തിരിച്ചടച്ചശേഷവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീലമായി മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിക്കുമെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ട് വീണ്ടും പണം അടക്കാന്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി നല്‍കിയത്. ഈ കേസ് പിന്നീട് കണ്ണൂര്‍ സൈബര്‍ പൊലിസിന് കൈമാറുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന കണ്ണൂര്‍ സൈബര്‍ സെല്‍ സി.ഐ അറിയിച്ചു. ഓണ്‍ലൈന്‍ ആപ്പ് മുഖേന വായ്പ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Post a Comment