ഇടപാടുകാർ ശ്രദ്ധിക്കുക;വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി 3 ദിവസം ബാങ്ക് അവധി


ന്യൂഡല്‍ഹി: ജനുവരി 26 മുതല്‍ തുടർച്ചയായി മൂന്നു ദിവസങ്ങളില്‍ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച്‌ അടയ്ക്കുന്ന ബാങ്കുകള്‍ പിന്നീട് 29ന് ആയിരിക്കും വീണ്ടും പ്രവർത്തനം ആരംഭിക്കുക.


27ന് നാലാം ശനിയാഴ്ച, 28 ഞായറാഴ്ച എന്നിവ മൂലം ബാങ്കുകള്‍ അടഞ്ഞു കിടക്കും.

തമിഴ്നാട്ടിലും ഉത്തർപ്രദേശിലും ജനുവരി 25ന് തൈപ്പൂയം, മുഹമ്മദ് ഹസ്രാത്ത് അലിയുടെ പിറന്നാള്‍ എന്നിവ പ്രമാണിച്ച്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post