ചെറുപുഴ: മുഖ്യമന്ത്രിയെ നേരില്‍ കാണാമെന്നോ തന്‍റെ ആഗ്രഹം നേരിട്ട് പറയാമെന്നോ ആല്‍ബിൻ ഒരിയ്ക്കലും കരുതിയില്ല.
എന്നാല്‍ സ്വപ്നം ഇപ്പോള്‍ യാഥാര്‍ഥ്യമായതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് ആല്‍ബിൻ ആന്‍റണിയെന്ന ആറാം ക്ലാസുകാരൻ.
താൻ വരച്ച ചിത്രം നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത് ഇപ്പോഴും ആല്‍ബിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കൂട്ടത്തില്‍ തിരുമേനി ടൗണില്‍ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം അടങ്ങുന്ന നിവേദനവും കൈമാറി. തിരുമേനി സെന്‍റ് ആന്‍റണിസ് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആല്‍ബിൻ. തിരുമേനി ആനക്കല്ലിലെ മരോട്ടിയാംകുളം ആന്‍റണി- സംഗീത ദന്പതികളുടെ മകനാണ്. സഹോദരി ആല്‍ഫിയ ആൻറണി. ചിത്രരചനയിലും കാര്‍ട്ടൂണിലും ഏറെ താല്പര്യമാണ് ആല്‍ബിൻ.
Post a Comment