ഭീമനടി: കേരളത്തിലെ ആദ്യത്തെ വനിത ടൂവീലര്‍ വര്‍ക്ക് ഷോപ്പ് വെസ്റ്റ്‌എളേരി പഞ്ചായത്തിലെ ഭീമനടി കാലിക്കടവില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കാസര്‍ഗോഡ് കുടുംബശ്രീ മിഷന്‍റെ കീഴില്‍ പരപ്പ ആര്‍കെഐഇഡിപി പദ്ധതിയുടെ ഭാഗമായുള്ള ബ്ലോക്ക് തല സ്കില്‍ ട്രെയിനിംഗില്‍ പങ്കെടുത്ത് ടൂവീലര്‍ മെക്കാനിക്കല്‍ പരീശീലനം നേടിയ വനിതകളാണ് വര്‍ക്ക് ഷോപ്പ് ആരംഭിച്ചിരിക്കുന്നത്.
പുരുഷന്മാര്‍ മാത്രം നിയന്ത്രിക്കുന്ന ഒരു മേഖലയില്‍ കൂടി സ്ത്രീകള്‍ ചരിത്രം രചിച്ചിരിക്കുകയാണ്. വെസ്റ്റ്‌എളേരി പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സൗദാമിനി വിജയൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് പി.സി. ഇസ്മായില്‍, വാര്‍ഡ് മെംബര്‍മാരായ മോളിക്കുട്ടി പോള്‍, സി.വി. അഖില, ടി.വി. രാജീവൻ, എം.എം. ഷെരീഫ, ജോബ് കഫേ ഡയറക്ടര്‍ രാജേഷ് ,ഡാജി ഓടയ്ക്കല്‍, ലൗലി വര്‍ഗീസ്, കെ.വി. പ്രമീള എന്നിവര്‍ പ്രസംഗിച്ചു. കെ.ജെ. പോള്‍ സ്വാഗതവും ഗീത ശിവദാസ് നന്ദിയും പറഞ്ഞു.
Post a Comment