കരുവഞ്ചാല്‍: നാഷണല്‍ അക്രഡിറ്റേഷൻ (എൻഎബിഎച്ച്) അംഗീകാരവുമായി കരുവഞ്ചാല്‍ സെന്‍റ് ജോസഫ്സ് ആശുപത്രി. ആതുരസേവന രംഗത്ത് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ദേശീയതലത്തില്‍ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമാണ് എൻഎബിഎച്ച്.
നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് സെന്‍റ് ജോസഫ്സ് ആശുപത്രിക്ക് അംഗീകാരം ലഭിച്ചത്.
തലശേരി ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സജീവ് ജോസഫ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ആശുപത്രി ബോര്‍ഡ് അംഗങ്ങള്‍ക്ക് കൈമാറി. എൻഎബിഎച്ച് എംബ്ലം പ്രകാശനവും നിര്‍വഹിച്ചു.
നടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഓടന്പള്ളി, കരുവഞ്ചാല്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളി വികാരി ഫാ. ജോസഫ് ഈനാശേരി, സെന്‍റ് ജോസഫ്സ് ആശുപത്രി ഡയറക്‌ടര്‍ ഫാ. സാബു പുതുശേരി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഫാ. അനീഷ് മണവത്ത്, മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. ഷബീര്‍ ഫക്രുദ്ദീൻ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
59 വര്‍ഷത്തെ പ്രവര്‍ത്തന പാരന്പര്യമുള്ള സെന്‍റ് ജോസഫ്സ് ആശുപത്രിക്ക് മാനേജ്മെന്‍റ്, ഡോക്‌ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.ഐഎസ്‌ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനും ആശുപത്രിക്ക് സാധിച്ചു.
Advertisement:
Post a Comment