പെര്‍മിറ്റ് ലംഘിച്ച റോബിന്‍ ബസിനെ കസ്റ്റഡിയില്‍ എടുത്തു; പിഴ ഈടാക്കി വിട്ടയച്ചു

 


പത്തനംതിട്ടയില്‍ പെര്‍മിറ്റ് ലംഘിച്ച് സര്‍വ്വീസ് നടത്തിയ റോബിന്‍ ബസ് വീണ്ടും എംവിഡിയും പോലീസും സംയുക്തമായി കസ്റ്റഡിയിലെടുത്തു. പല സ്ഥലങ്ങളില്‍ നിന്നായി മുന്‍കൂര്‍ കരാറില്ലാതെയും ടിക്കറ്റെടുത്തും യാത്ര ചെയ്തവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇത് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന്റെയും പെര്‍മിറ്റ് വ്യവസ്ഥകളുടെയും ലംഘനമാണ് എന്ന് എംവിഡി ചൂണ്ടിക്കാട്ടി.


ഒരു മണിയോടെ കസ്റ്റഡിയിലെടുത്ത വാഹനം യാത്രക്കാരെ സ്റ്റാന്‍ഡിനു സമീപം എത്തിച്ച ശേഷം വെളുപ്പിനെ മൂന്നരയോടെ മുന്‍പുള്ള കേസുകളിലടക്കം പിഴയടയ്ക്കാന്‍ തയ്യാറായതിനെ തുടര്‍ന്ന് പിഴ ഈടാക്കി വിട്ടയച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ബസുകാര്‍ തെറ്റിദ്ധരിപ്പിക്കാനായി കാട്ടിയിരുന്ന സുപ്രീം കോടതി ഉത്തരവും വായിച്ച് കേള്‍പ്പിച്ച ശേഷം ഇനി ഹൈക്കോടതി വിധി ലംഘിച്ചും പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചും സര്‍വീസ് നടത്തരുതെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്.

Post a Comment

Previous Post Next Post