ബില്ലടച്ചില്ല, MVD ഓഫീസിന്റെ ഫ്യൂസ് ഊരി KSEB; നടപടി തോട്ടികെട്ടിയ ജീപ്പിന് പിഴയിട്ടതിന് പിന്നാലെ

 




കല്‍പറ്റ: കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്‌ഇബി.

വൈദ്യുതി ബില്‍ അടയ്ക്കാൻ കാലതാമസം വരുത്തിയതിനാണ് ഫ്യൂസ് ഊരിയത്. 


കഴിഞ്ഞ ആഴ്ച ജീപ്പില്‍ തോട്ടിവെച്ച്‌ പോയതിന് കെഎസ്‌ഇബി വാഹനത്തിന് എഐ ക്യാമറ പിഴ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. വാഹനത്തിന് മുകളില്‍ തോട്ടി വച്ച്‌ കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചത്. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് ഫ്യൂസ് ഊരിയ കെട്ടിടത്തിലാണ്. 


മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജൻസി ഫണ്ടില്‍നിന്ന് ചൊവ്വാഴ്ച തന്നെ ബില്‍ അടച്ചതോടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

Previous Post Next Post