ആലക്കോട് : കുടക് വനാതിർത്തിയിലെ ജനവാസമേഖലയായ മാമ്പൊയിൽ പ്രദേശത്ത് രണ്ടുദിവസമായി കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തെങ്ങ്, കമുക് വാഴ, റബ്ബർ തുടങ്ങിയവ കുത്തിമറിച്ച് നശിപ്പിച്ചു. വീടുകളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകൾ ചവിട്ടിയരച്ച് കേടുവരുത്തി. 50 വർഷം മുമ്പ് കർണാടക വനം കൈയേറിയെന്ന് ആരോപിച്ച് കുടിയിറക്കി വനത്തോട് ചേർത്ത ഇളം വനമാക്കിയ ഇടങ്ങളിൽ കാട്ടാനക്കൂട്ടം താവളമടിച്ച് കൃഷിയിടങ്ങളിൽ കടന്ന് നാശം വരുത്തുകയാണ്. കുട്ടിയാനകൾ ഉൾപ്പെട്ട കൂട്ടം, വീടുകൾക്ക് 10 മീറ്റർ വരെ അടുത്തെത്തി നാശമുണ്ടാക്കുന്നു. വാഹനസഞ്ചാരമുള്ള റോഡിലെ അടയാളക്കുറ്റികൾ കുത്തിമറിച്ചിട്ടുണ്ട്.
മാമ്പൊയിലിലെ നെടുമ്പതാൽ ചെറിയാൻ, ജോയി, ബെന്നി, ജോസഫ് തുടങ്ങിയവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ആന ഇറങ്ങിയ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് KSചന്ദ്രശേഖരൻ,വൈസ് പ്രസിഡണ്ട് ബിന്ദു ഷാജു.KTസുരേഷ് കുമാർ ഷീജ വിനോദ്, VC പ്രകാശ് സിന്ധു ടീച്ചർ തുടങ്ങിയവർ സന്ദർശിച്ചു
Post a Comment