കണ്ണൂര്‍: നിര്‍ധനര്‍ക്ക് വീട് വെക്കാൻ ഒരേക്കറോളം ഭൂമി സൗജന്യമായി വിട്ടുനല്‍കി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി.
കണ്ണൂര്‍ ചപ്പാരപ്പടവ് ലോക്കല്‍ സെക്രട്ടറി ടോമി മൈക്കിള്‍ ആണ് വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ ജനശ്രദ്ധ നേടിയത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടോമി മൂന്നുവര്‍ഷം മുമ്ബാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.
ഐആര്‍പിസി ഉള്‍പ്പെടെയുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച ടോമി, ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ് കൂടിയാണ്. തന്റെ നാടു കൂടിയായ എടക്കോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഒരേ ഏക്കറോളം ഭൂമി നിര്‍ധനര്‍ക്ക് നല്‍കാൻ അദ്ദേഹം തീരുമാനിച്ചത്. ടോമിയും സഹോദരി ഭര്‍ത്താവും 25 ലക്ഷം രൂപ ചെലവാങ്ങി വാങ്ങിയ ഒരേക്കര്‍ 8 സെന്റ് സ്ഥലമാണ് പതിനൊന്നോളം കുടുംബങ്ങള്‍ക്കായി വീതിച്ച് നല്‍കുന്നത്.
അര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ജനകീയ കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 10 വരെ അപേക്ഷ സ്വീകരിച്ച് തീര്‍ത്തും നിര്‍ധനരായ ആളുകളുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി പതിച്ചു നല്‍കുക. റോഡ്, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിനുശേഷം ആണ് ആളുകള്‍ക്ക് ഭൂമി നല്‍കുന്നത്.
ഭൂമി ലഭിക്കുന്നവര്‍ക്ക് വീട് വെക്കാൻ ആവശ്യമായ സഹായങ്ങള്‍ ചെയ്യാൻ ഏതെങ്കിലും സംഘടനകള്‍ രംഗത്ത് വരുമെന്നാണ് ഇവരുടെ പ്രതീക്ഷ. പാര്‍ട്ടി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് എടക്കോം ബ്രാഞ്ചിലെ പാര്‍ട്ടി കുടുംബങ്ങള്‍.
Post a Comment